ബമ്പറടിക്കുമോ 
സർക്കാരിന്‌



തിരുവനന്തപുരം നറുക്കെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നു ദിവസം പിന്നിട്ടിട്ടും വിഷുബമ്പർ അടിച്ച മഹാഭാഗ്യവാൻ അ ജ്ഞാതനായി തുടരുന്നു. ഒ ന്നാം സമ്മാനമായ പത്ത്‌ കോടിയുടെ അവകാശി ഇതുവരെ എത്തിയില്ല. സമ്മാനം ലഭിച്ചയാൾ  ചൊവ്വാഴ്‌ചയെങ്കിലും വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.    ടിക്കറ്റ്‌ വിറ്റ കുഴിവിളാകം സ്വദേശി രംഗനും ഭാര്യ ജസീന്തയും ചൊവ്വ പുലർച്ചെയും ‘ഭാഗ്യവാനെ’ തപ്പിയിറങ്ങി. സ്ഥിരമായി ഭാഗ്യക്കുറി വിൽക്കുന്ന വിമാനത്താവളത്തിലും പരിസരത്തും മണിക്കൂറുകളോളം അ ന്വേഷിച്ചു.     ഡ്രൈവർമാർ, പരിചയക്കാർ എന്നിവരോടെല്ലാം തിരക്കി. ടിക്കറ്റ്‌ വാങ്ങിയ ആരെങ്കിലും  തങ്ങളെ തിരക്കി എത്തിയിരുന്നോ എന്നായിരുന്നു അറിയേണ്ടത്‌. എന്നാൽ, മറുപടിയെല്ലാം നിരാശാജനകമായിരുന്നു.    ആരാണ്‌ ലോട്ടറി എടുത്തത്‌ എന്നതിനെപ്പറ്റി ഒരു സൂചനപോലും ഭാഗ്യക്കുറി അധികൃതർക്കും വിൽപ്പനക്കാർക്കും ഏജന്റുമാർക്കുമില്ല.    നറുക്കെടുപ്പ്‌ നടന്ന തീയതിമുതൽ പരമാവധി 90 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ്‌ ഹാജരാക്കണം.    ആരും എത്തിയില്ലെങ്കിൽ വിഷു ബമ്പർ സർക്കാരിന്‌ ലഭിക്കും. പിന്നീടു ള്ള അവകാശവാദം പരിഗണിക്കില്ല. കോവിഡ്‌, പ്രളയം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഈ സമയപരിധിയിൽ ഇളവ്‌ അനുവദിച്ചിട്ടുള്ളൂ. ടിക്കറ്റ്‌ ഹാജരാക്കിയാൽ ചുരുങ്ങിയത്‌ ഒരുമാസത്തിനകം തുക ലഭിക്കും. സംസ്ഥാനത്തിനു പുറത്തുള്ളയാളാണെങ്കിൽ രണ്ടു മാസത്തിനകമെങ്കിലും കൈമാറും.    ലോട്ടറി ഡയറക്ടർ ഉൾപ്പെടെയുള്ള സമിതി ചേർന്ന്‌ പരിശോധിച്ചശേഷം മാത്രമായിരിക്കുമിത്.    തിരുവനന്തപുരം വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.    പത്ത്‌ കോടിയിൽ 12 ശതമാനം ഏജന്റ്‌ കമീഷനാണ്‌. ശേഷിക്കുന്നതിൽ 30 ശതമാനം ആദായനികുതി കിഴിച്ചുള്ളതാണ്‌ സമ്മാനാർഹന്‌ ലഭിക്കുക. Read on deshabhimani.com

Related News