എൻ കൃഷ്‌ണപിള്ള നാടകോത്സവത്തിന്‌ 
തിരിതെളിഞ്ഞു

എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാടകോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം നാടകാചാര്യൻ പ്രൊഫ. എൻ കൃഷ്‌ണപിള്ളയുടെ സ്മരണയ്ക്കായി തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ സഹകരണത്തോടെ പ്രൊഫ. എൻ കൃഷ്‌ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്‌ തുടക്കം. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.  ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. എഴുമറ്റൂരിന്റെ ഗ്രന്ഥനിരൂപണങ്ങൾ, എൻ കൃഷ്‌ണപിള്ള (ഇംഗ്ലീഷ്‌ പരിഭാഷ) എന്നീ പുസ്‌തകങ്ങൾ ടി പി ശ്രീനിവാസൻ പ്രകാശിപ്പിച്ചു. ആകാശവാണി സ്‌റ്റേഷൻ ഡയറക്ടർ മീരാറാണി, ഡോ. വിളക്കുടി രാജേന്ദ്രൻ, എം ആർ ഗോപകുമാർ, ജി വിജയകുമാർ, ബി അനിൽകുമാർ എന്നിവർ സംസാരിച്ചു.   നന്ദാവനം എൻ കൃഷ്‌ണപിള്ള സ്‌മാരകത്തിൽ 28 വരെയാണ്‌ നാടകോത്സവം. ആദ്യദിനം എൻ കൃഷ്‌ണപിള്ള രചിച്ച ‘ഭഗ്നഭവനം’ അരങ്ങേറി.  അഭിഷേക്‌ രംഗപ്രഭാത്‌ സംവിധാനം ചെയ്‌ത നാടകം വെഞ്ഞാറമൂട്‌ രംഗപ്രഭാതാണ്‌ അവതരിപ്പിച്ചത്‌.    ബുധൻ വൈകിട്ട്‌ 6.30ന്‌ കന്യ ക. തുടർദിവസങ്ങളിൽ ബലാബലം, മുടക്കുമുതൽ, ചെങ്കോലും മരവുരിയും എന്നീ നാടകങ്ങൾ അരങ്ങേറും. പ്രവേശനം സൗജന്യം.  Read on deshabhimani.com

Related News