നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം



തിരുവനന്തപുരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാന നഗരം സന്ദർശിക്കുന്നതിന്റെ ഭാഗമായി ബുധനും വ്യാഴവും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എയർപോർട്ട് ഓൾ സെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്‌ക്വയർ, ആർ ആർ ക്യാമ്പ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവൻ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടരുത്‌.    ബുധൻ രാത്രി 7.30 മുതലുള്ള ക്രമീകരണം   കഴക്കൂട്ടത്തുനിന്ന്‌ ബൈപാസ് വഴി സിറ്റിയിലേക്ക് വരുന്നതും തിരിച്ചുപോകേണ്ടതുമായ വാഹനങ്ങൾ ചാക്ക മേൽപ്പാലം, ഈഞ്ചയ്‌ക്കൽ, കൊത്തളംറോഡ് വഴി അട്ടക്കുളങ്ങര പോകണം.    പേരൂർക്കടയിൽനിന്ന്‌ സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഊളൻപാറ, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും ഈസ്റ്റ് ഫോർട്ടിൽനിന്ന്‌ പേരൂർക്കട പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ്, തമ്പാനൂർ, പനവിള സർവീസ് റോഡ് വഴി ബേക്കറി ജങ്‌ഷൻ, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം വഴിയും പട്ടത്തുനിന്ന് സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കുറവൻകോണം, കവടിയാർ, അമ്പലംമുക്ക്, ഊളൻപാറ, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും വട്ടിയൂർക്കാവിൽനിന്ന്‌ സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ മരുതംകുഴി, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും ഈസ്റ്റ് ഫോർട്ടിൽനിന്ന്‌ കഴക്കൂട്ടം, കേശവദാസപുരം, ശ്രീകാര്യം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ, പനവിള, ബേക്കറി ജങ്‌ഷൻ, വഴുതക്കാട്, എസ്എംസി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, ഊളൻപാറ, അമ്പലംമുക്ക്, പരുത്തിപ്പാറ, കേശവദാസപുരം വഴിയും പോകണം.  Read on deshabhimani.com

Related News