സഹായം തേടി മുൻ നാടകനടിയും കുടുംബവും



തിരുവനന്തപുരം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന്റെ പുനരാവിഷ്‌കാരത്തിൽ നായികയായി എത്തിയ കെപിഎസി ശാന്തി എസ്‌ നായർ സുമനസ്സുകളുടെ സഹായം തേടുന്നു.    കെട്ടിടത്തിൽനിന്ന്‌ വീണ്‌ പരിക്കേറ്റ്‌ കിടപ്പിലായ അച്ഛനെ നോക്കാനായി അരങ്ങ്‌ വിട്ട ശാന്തിക്ക്‌ പിന്നീട്‌ തിരികെ നാടകമേഖലയിലേക്ക്‌ മടങ്ങാനായില്ല. ഒന്നരവർഷംമുമ്പ്‌ അച്ഛൻ മരിച്ചു. എന്നാൽ, വാഹനാപകടത്തിൽപ്പെട്ട്‌ ഭർത്താവ്‌ സതീഷ്‌കുമാറിന്‌ ഗുരുതര പരിക്കേറ്റതോടെ ശാന്തിയുടെ ജീവിതം വീണ്ടും ദുരിതത്തിലായി. ഇരുവരുടെയും ചികിത്സയ്ക്കായി 28 ലക്ഷത്തോളം രൂപ പലയാളുകളിൽനിന്ന്‌ പലിശയ്ക്കും മറ്റുമായി കടം വാങ്ങിയിട്ടുണ്ട്‌. രക്തയോട്ടം നിലച്ചതോടെ ഭർത്താവ്‌ സതീഷിന്റെ കാലുകളിൽ വ്രണങ്ങൾ പൊട്ടിയൊലിച്ച്‌ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്‌. ഇതോടെ കുടുംബത്തിന്റെ ഏകവരുമാനം കൂടി നിലച്ചു. മറ്റാരും സഹായത്തിനില്ലാത്തതിനാൽ ശാന്തിക്ക്‌ ജോലിക്ക്‌ പോകാനാകില്ല. വീട്ടുവാടകയ്ക്കും ചികിത്സയ്ക്കും മറ്റ്‌ ചെലവുകൾക്കും തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്‌ ഈ കുടുംബം. സുമനസ്സുകൾ സഹായിക്കാനായി എസ്‌ബിഐ ഫോർട്ട്‌ ബ്രാഞ്ചിൽ ശാന്തിയുടെ പേരിൽ അക്കൗണ്ടുണ്ട്‌. അക്കൗണ്ട്‌ നമ്പർ: 20198756539, ഐഎഫ്‌എസ്‌സി: SBIN0060333. ഗൂഗിൾപേ നമ്പർ: 9048936334. ഫോൺ: 7510736334. Read on deshabhimani.com

Related News