മംഗൽയാനെ വേദിയിൽ കണ്ട്‌ കുട്ടിശാസ്ത്രജ്ഞർ

മംഗൽയാൻ നാടകത്തിൽനിന്ന്


തിരുവനന്തപുരം അധ്യാപകനും ശാസ്ത്രപ്രചാരകനുമായ സുരേന്ദ്രൻ പുന്നശ്ശേരി രചിച്ച "മംഗൽയാൻ' നാടകം ആസ്വദിച്ച്‌  യുഎൽ സ്പെയ്‌സ് ക്യാമ്പിലെ കുട്ടിശാസ്ത്രജ്ഞർ. ബഹിരാകാശപേടക നിർമാണത്തിന്റെയും വിക്ഷേപണ ദൗത്യത്തിന്റെയും ശാസ്ത്രസാങ്കേതികവശങ്ങൾ പരിചയപ്പെട്ടും മംഗൾയാന്റെ കഥ നാടകമായി കണ്ടും യുഎൽ സ്പെയ്‌സ് ക്യാമ്പിലെ കുട്ടിശാസ്ത്രജ്ഞരുടെ രണ്ടാം ദിനവും സജീവമായി.    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഐഐഎസ്ടി) പരീക്ഷണശാലകളുമായിരുന്നു ക്യാമ്പിന്റെ രണ്ടാം പകലിലെ വേദി. ഇവിടെയുള്ള ഒപ്റ്റിക്‌സ്, എയ്‌റോസ്‌പെയ്‌സ്, എയ്‌റോഡൈനാമിക്‌സ്, എർത്ത് സയൻസ്, ഇന്റർഫെറോമെട്രി ലാബുകൾ വിദ്യാർഥികൾ പരിചയപ്പെട്ടു.    കോവളത്തെ കേരള ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ വേദിയിലായിരുന്നു വീഡിയോ രൂപത്തിലുള്ള മംഗൽയാൻ ഷോ എന്ന നാടകപ്രദർശനം. ഒരു കുട്ടിയുടെ രൂപത്തിലാണ് ഷോയിൽ മംഗൽയാൻ അരങ്ങിലെത്തുന്നത്.  ചൊവ്വയുടെ സവിശേഷതകളും അവിടെ നടക്കുന്ന ശാസ്ത്രപര്യവേഷണങ്ങളും നാടകത്തിലൂടെ അവതരിപ്പിച്ചു. മനോജ് ബാലുശ്ശേരി സംവിധാനം ചെയ്ത നാടകത്തിന്റെ നിർമാണം ബാലുശ്ശേരി ജിജിഎച്ച്എസ്എസ് അധ്യാപകൻ യു കെ ഷജിൽ ആണ്. സ്പെയ്‌സ് ക്യാമ്പിന്റെ സംഘാടകരായ യുഎൽ സ്‌പെയ്‌സ് ക്ലബ്ബിലെ അംഗങ്ങളായ ബാലുശ്ശേരി ജിജിഎച്ച്എസ്എസ് വിദ്യാർഥികൾ കോഴിക്കോട് സർവകലാശാലയിൽ മംഗൽയാൻ നാടകം അവതരിപ്പിച്ചിട്ടുണ്ട്. Read on deshabhimani.com

Related News