ഇരുപത്തെട്ടാം മൈലിൽ ലോറികൾ കൂട്ടിയിടിച്ച്‌ ഡ്രൈവർക്ക് പരിക്ക്

ഇരുപത്തെട്ടാം മൈലിൽ ഗ്യാസ് സിലിണ്ടർ ലോറിയും പാഴ്സൽ ലോറിയും 
കൂട്ടിയിടിച്ചുണ്ടായ അപകടം


കിളിമാനൂർ ദേശീയ പാതയിൽ  ഇരുപത്തെട്ടാം മൈലിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറിയും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് ഗ്യാസ് സിലിണ്ടർ ലോറിയിലെ ഡ്രൈവർക്ക് പരിക്ക്. പാരിപ്പള്ളി സ്വദേശി സുധിക്കാണ് പരിക്കേറ്റത്. ചൊവ്വ പകൽ 11-ന് ആയിരുന്നു അപകടം. ഇരുപത്തെട്ടാം മൈൽ മങ്കാട്ടുവാതുക്കൽ പെട്രോൾ പമ്പിനു സമീപമാണ് അപകടം.   തിരുവനന്തപുരത്തുനിന്ന്‌ പാരിപ്പള്ളി ഐഒസിയിലേക്ക് കാലി ഗ്യാസ് സിലിണ്ടർ കയറ്റിപ്പോയ ലോറിയും കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോയ പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി ഡ്രൈവർ പാരിപ്പള്ളി സുധിയുടെ കാലുകൾ ഡ്രൈവർ ക്യാബിനിൽ കുടുങ്ങി. തുടർന്ന് കല്ലമ്പലം അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സുധിയെ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് ചികിത്സയ്ക്കായി കൊല്ലം ആശ്രമം ആശുപത്രിയിലേക്കും മാറ്റി. പാഴ്സൽ ലോറിയിലെ ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. അപകടത്തെതുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കല്ലമ്പലം പൊലീസും അഗ്നിരക്ഷാസേനയും  നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.   Read on deshabhimani.com

Related News