കുലശേഖരം പാലം തുറന്നു

കുലശേഖരം പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎമാരായ ഐ ബി സതീഷ്, വി കെ പ്രശാന്ത് തുടങ്ങിയവർ ജനങ്ങൾക്കൊപ്പം


വിളപ്പിൽ കാട്ടാക്കട, -വട്ടിയൂർക്കാവ് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കുലശേഖരം പാലം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.  2019 നവംബറിൽ നിർമാണ പ്രവർത്തനം ആരംഭിച്ച്‌ 12.5 കോടി രൂപയിലാണ്‌  പാലം നിർമിച്ചത്. രണ്ടരക്കോടി രൂപ ഭൂമി ഏറ്റെടുക്കാൻ  വിനിയോഗിച്ചു.  കടത്ത് വള്ളമായിരുന്നു മുൻകാലങ്ങളിൽ പേയാട് ഭാഗത്ത് ജനങ്ങൾ വട്ടിയൂർക്കാവിലേക്ക് പോകാൻ  ഉപയോഗിച്ചിരുന്നത്. ഏകദേശം 10 കിലോമീറ്ററോളം ദൂരം ലാഭിക്കും. കാട്ടാക്കട, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിഎംഎൻബിസി നിലവാരത്തിലുള്ള റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ജനജീവിതത്തിൽ പുരോഗതി വരുത്തുക എന്ന നിലപാടാണ് ഇടതുപക്ഷ സർക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.  വി കെ പ്രശാന്ത് എംഎൽഎ, ട്രിഡ ചെയർമാൻ കെ സി വിക്രമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News