കേരള വനിതാ ഫുട്ബോൾ ടീം ഉത്തരാഖണ്ഡിലേക്ക്

കേരള സീനിയർ വനിതാ ഫുട്ബോൾ ടീമിന് എൽഎൻസിപിഇയിൽ യാത്രയയപ്പ് നൽകിയപ്പോൾ


കഴക്കൂട്ടം  സായി എൽഎൻസിപിഇയിലെ പരിശീലനക്യാമ്പ് പൂർത്തിയാക്കി കേരള സീനിയർ വനിതാ ഫുട്ബോൾ ടീം ഉത്തരാഖണ്ഡിലേക്ക്. ഹൽദ്വാനി രുദ്രപൂരിൽ നടക്കുന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. എൽഎൻസിപിഇ അസോസിയറ്റ് പ്രൊഫസർ ഡോ. പ്രദീപ് ദത്ത, കേരള വനിതാ ടീം മുഖ്യപരിശീലകൻ ഡോ. നരേന്ദ്ര ഗാങ് വർ, പരിശീലക സുഭിത പൂവാറ്റ,  ശ്രീജീഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 20 ദിവസത്തെ  പരിശീലനം.   കായികതാരങ്ങൾക്ക് നൽകിയ യാത്രയയപ്പിൽ എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി കിഷോർ കിറ്റ് വിതരണം ചെയ്തു. 28ന്  പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. Read on deshabhimani.com

Related News