അജിത്തിന്‌ താങ്ങാകാം, 
എഴുന്നേറ്റ്‌ നടക്കട്ടെ



വർക്കല  വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട പ്ലസ്ടു വിദ്യാർഥി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. വർക്കല ചെറുന്നിയൂർ ചാക്കപൊയ്ക കുന്നുവിള വീട്ടിൽ മുരുകേശന്റെയും അജിതയുടെയും മകൻ അജിത്താ (17)ണ് തുടർചികിത്സയ്ക്കായി സഹായം തേടുന്നത്. 2022 ജനുവരി 17ന്‌ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഓട്ടോ ഇടിച്ചാണ്‌ അജിത്തിന്‌ പരിക്കേറ്റത്. സുഷുമ്‌നാ നാഡിക്ക്‌ പരിക്കേറ്റ അജിത് അഞ്ചുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലും ചികിത്സതേടിയെങ്കിലും ചലനശേഷി കിട്ടിയിട്ടില്ല. കിടക്കയിലും വീൽചെയറിലുമാണ് ജീവിതം.  തുടർചികിത്സയ്ക്ക് ലക്ഷങ്ങൾ വേണ്ടിവരും. തുക കണ്ടെത്താനാകാതെ പകച്ചുനിൽക്കുകയാണ് നിർധന കുടുംബം. കൂലിപ്പണിക്കാരനായ മുരുകേശന്റെ  വരുമാനം മാത്രമാണ് ഏക ആശ്രയം. കുടുംബവിഹിതമായി കിട്ടിയ അഞ്ച് സെന്റ്‌ മകന്റെ ചികിത്സയ്‌ക്കായി ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്കിൽ പണയത്തിലാണ്. അജിത്തിന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു സഹോദരി കൂടിയുണ്ട്. മുരുകേശന്റെ പേരിൽ എസ്ബിഐ ചെറുന്നിയൂർ ശാഖയിൽ 67230757812 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ് സി കോഡ് SBlN 0070347. ഫോൺ: 6235878217.   Read on deshabhimani.com

Related News