ആറ്റിങ്ങലിൽ ഇനി മാലിന്യത്തിന്റെ അളവ്‌ രേഖപ്പെടുത്തും

ആറ്റിങ്ങൽ നഗരസഭയിൽ അളവ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനത്തിൽ മാലിന്യം ശേഖരിക്കുന്നു


ആറ്റിങ്ങൽ മാലിന്യത്തിന്റെ അളവും ഘടനയും രേഖപ്പെടുത്താൻ ആറ്റിങ്ങൽ നഗരസഭയിൽ പുതിയ സംവിധാനം. ലോക ബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിക്കാണ് ആറ്റിങ്ങലിൽ തുടക്കമായത്‌. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങളുടെ അളവും ഇവയിൽ അടങ്ങിയിട്ടുള്ള പ്ലാസ്റ്റിക്കുകൾ, പേപ്പറുകൾ, കെമിക്കലുകൾ തുടങ്ങിയവ ഈ സംവിധാനത്തിലൂടെ തരം തിരിച്ചറിയാം.  നഗരസഭ പ്രദേശവാസികളായ അജി, സൂര്യ ദമ്പതികളുടെ വീട്ടിലെത്തിയ സംഘം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തി. വേൾഡ് ബാങ്ക് പ്രതിനിധികളായ പത്മകുമാർ, ദിലീപ്, മോഹൻദാസ്, നഗരസഭ ചെയർപേഴ്സൺ എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, കൗൺസിലർ ശങ്കർജി, ധന്യ, മോഹൻകുമാർ, ഹാസ്മി, സലീന, അനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News