ദാഹമകറ്റാൻ സിഐടിയു 
തണ്ണീർപ്പന്തൽ



ആറ്റിങ്ങൽ കൊടുംവേനലിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് ദാഹമകറ്റാൻ ആറ്റിങ്ങൽ കച്ചേരി ജങ്‌ഷനിൽ സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി തണ്ണീർപ്പന്തൽ ആരംഭിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആർ സുഭാഷ് മാധ്യമപ്രവർത്തകൻ ബൈജു മോഹനന് കുടിനീരും തണ്ണിമത്തനും നൽകി പരിപാടി ഉദ്ഘാടനംചെയ്തു.  ഏരിയ പ്രസിഡന്റ്‌ എം മുരളി അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ എസ് അരുൺ, എൻ ബിനു, ടി ബിജു, ശിവൻ ആറ്റിങ്ങൽ, അനിൽ ആറ്റിങ്ങൽ, ആർ അനിത, ബി സതീശൻ, കൗൺസിലർ കെ പി രാജശേഖരൻ പോറ്റി, എം സതീശ് ശർമ, എസ് ബൈജു എന്നിവർ പങ്കെടുത്തു. അടുത്ത ദിവസംമുതൽ എല്ലാ പഞ്ചായത്തിലും സിഐടിയു കോ–-ഓർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തലുകൾ ആരംഭിക്കുമെന്ന് ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.    ആറ്റിങ്ങൽ ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ ആരംഭിച്ച തണ്ണീർപ്പന്തൽ ചെയർപേഴ്സൺ എസ് കുമാരി ഉദ്‌ഘാടനംചെയ്‌തു. തണുത്ത സംഭാരം നൽകിയായിരുന്നു ഉദ്ഘാടനം. ബസ് സ്റ്റാൻഡ്, മാർക്കറ്റുകൾ, ആശുപത്രികൾ, ജനതിരക്കേറിയ കവലകൾ തുടങ്ങി നഗരത്തിലെ 13 കേന്ദ്രങ്ങളിലാണ് തണ്ണീർപ്പന്തലുകൾ ഒരുക്കുക. നഗരസഭ നേരിട്ടും വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും. കുടിവെള്ളം, മോര്, തണ്ണിമത്തൻ, ഒആർഎസ് ലായനി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, സിഡിഎസ് ചെയർപേഴ്സൺ എ റീജ, സെക്രട്ടറി അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News