ആശുപത്രി ശുചിമുറിയിൽ സ്‌ത്രീയുടെ ചിത്രം പകർത്തിയയാൾ അറസ്റ്റിൽ



തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ബാത്ത്റൂമിൽ കയറിയ സ്ത്രീയുടെ ചിത്രം ഫോണിൽ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. സ്റ്റാച്യു ഗവ. പ്രസിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ചെങ്കൽ സ്വദേശി പ്രിനു (32) വിനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കൾ രാത്രി 11ഓടെയാണ് സംഭവം.  ജീറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ചിത്രമാണ് ഇയാൾ ബാത്ത് റൂമിന്റെ പുറത്തുനിന്ന്‌ വെന്റിലേറ്റർ വഴി ഫോണിൽ പകർത്തിയത്.  മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി ഏതാനും ദിവസങ്ങളായി ഇയാളും ആശുപത്രിയിലുണ്ട്.  ഫോൺ വെന്റിലേറ്ററിലൂടെ കണ്ട സ്ത്രീ നിലവിളിച്ചു. ഇതുകേട്ട് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സുരക്ഷാ ജീവനക്കാർ ഓടിയെത്തിയതോടെ ഇയാൾ മൊബൈൽ ഫോൺ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. ജീവനക്കാർ ഫോൺ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് ബാത്ത്റൂമിനുള്ളിലെ സ്‌ത്രീയുടെ ചിത്രം കണ്ടെത്തിയത്. സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രിനുവിനെ അറസ്റ്റ് ചെയ്തത്.     Read on deshabhimani.com

Related News