കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ പിൻവലിക്കുക

കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 
സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ‍്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കെഎംഎസ്‌ആർഎ  ജില്ലാ സുവർണ ജൂബിലി സമ്മേളനം കെ വി കൃഷ്‌ണകുമാർ നഗറിൽ (ബിടിആർ ഹാൾ)  സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജി ഹേമേഷ്‌ അധ്യക്ഷനായി. കേന്ദ്രസർക്കാരിന്റെയും ഔഷധ മാനേജ്‌മെന്റുകളുടെയും തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക, പുതുതായി കൊണ്ടുവന്ന തൊഴിൽ കോഡുകൾ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. 24 അംഗ ജില്ലാ കമ്മിറ്റിയെയും 21 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.  പി എസ്‌ പ്രജു, കല്ലറ മധു, പി കൃഷ്‌ണാനന്ദ്‌, എ വി പ്രദീപ്‌മുമാർ, എം സുന്ദരം, കെ സി ഹരിപ്രസാദ്‌, ആർ ഷിബു, എം എം ഹനീഫ എന്നിവരും സംസാരിച്ചു.   ഭാരവാഹികൾ: പ്രസിഡന്റ്‌: ജി ഹേമേഷ്‌, വൈസ്‌ പ്രസിഡന്റ്‌: ആർ ഷിബു, സെക്രട്ടറി: പി എസ്‌ പ്രജു, ‌ജോയിന്റ് സെക്രട്ടറി: കെ ഹരികൃഷ്‌ണൻ, ട്രഷറർ: എസ്‌ ആർ അരുൺ.   Read on deshabhimani.com

Related News