പാർക്കിങ്‌ ഫീസ്‌ കുറച്ചത്‌ അദാനിയല്ല, അതോറിറ്റി



തിരുവനന്തപുരം   തിരുവനന്തപുരം വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് കുറച്ചത്‌ എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ. വിമാനത്താവളം ഏറ്റെടുത്ത അദാനി കമ്പനിയാണ്‌ ഫീസ്‌ കുറച്ചതെന്ന ചില മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും പ്രചാരണം വസ്തുതാവിരുദ്ധം. കഴിഞ്ഞ ഡിസംബർ രണ്ടാംവാരം ഫീസ്‌ കുറച്ച വാർത്ത ഇതേ മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌.  കുരുക്കൊഴിവാക്കാനും യാത്രക്കാരെ സഹായിക്കാനുമാണ്‌ പുതിയ പാർക്കിങ്‌ സംവിധാനം ഏർപ്പെടുത്തിയത്‌. ടെർമിനലിനു മുന്നിൽ പതിവായിരുന്ന വാഹനത്തിരക്കും റോഡരികിലെ വഹനംനിർത്തിയിടലും കുറയ്‌ക്കുകയായിരുന്നു ലക്ഷ്യം. വിമാനത്താവളത്തിനു മുന്നിലുള്ള വരിയിൽ തന്നെ പാർക്കിങ് അനുവദിച്ചിരുന്നു. ടോൾ ബൂത്തും പാർക്കിങ് ബേയിലേക്ക്‌ മാറ്റി. ഇവിടെ നിന്ന്‌ ടോക്കൺ നൽകി. എത്ര സമയം നിർത്തിയിടുന്നോ അതനുസരിച്ചേ ഫീസ്‌ ഈടാക്കുന്നുള്ളു. ഇതേ സംവിധാനമാണ്‌ അദാനി ഏറ്റെടുത്ത ശേഷവും വിമാനത്താവളത്തിലുള്ളത്‌. അദാനി വന്ന ശേഷമാണ്‌ ഫീസ്‌ കുറച്ചതെന്നും ഇപ്പോൾ വൻ സൗകര്യമായി എന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  എന്നാൽ അദാനി ഏറ്റെടുത്ത വിമാനത്താവളങ്ങളിലെ പാർക്കിങ്‌ ഫീ കൊള്ളയടക്കമുള്ളവ ഇവർ മിണ്ടുന്നുമില്ല. മംഗലാപുരത്ത്‌ ക്ലാസുകളായി തിരിച്ച്‌ പാർക്കിങ്‌ ഫീസ്‌ ഈടാക്കിയതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. Read on deshabhimani.com

Related News