ക്യാമ്പുകളിലേക്ക് സഹായമെത്തിച്ചു



നെടുമങ്ങാട്  മലയോരമേഖലകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക്‌ സഹായവുമായി സംസ്ഥാന നാഷണൽ സർവീസ് സ്കീം. മഴയിലും മണ്ണിടിച്ചിലിലും മറ്റു പ്രകൃതിദുരന്തങ്ങളിലും പെട്ടവർക്ക് സഹായമെത്തിക്കുന്ന പദ്ധതി ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ വിവിധ എൻഎസ്എസ് യൂണിറ്റുകളിൽനിന്നും ഭക്ഷ്യധാന്യ കിറ്റുകൾ, മെഡിക്കൽകിറ്റുകൾ, വസ്ത്രങ്ങൾ, പച്ചക്കറി കിറ്റുകൾ എന്നിവ വിതരണം നടത്തി. നെടുമങ്ങാട്, പാലോട്, ഇടിഞ്ഞാർ, പെരിങ്ങമല, ബ്രൈമൂർ, പൊന്മുടി, ബോണാക്കാട്, വലിയമല പ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് സഹായം എത്തിച്ചത്. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.   Read on deshabhimani.com

Related News