പ്രതിയും ഒളിസങ്കേതം 
ഒരുക്കിയയാളും പിടിയിൽ



തിരുവനന്തപുരം  കിള്ളിപ്പാലത്തെ ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ടവരിൽ ഒരാളെയും രക്ഷപ്പെടാൻ സഹായിച്ച ആളെയും  പിടികൂടി. കരമന കീഴാറന്നൂർ ചരുവിള പുത്തൻ വീട്ടിൽ രാകേഷ് കൃഷ്ണ (21), കാരയ്ക്കാമണ്ഡപം പ്രീത നിവാസിൽ ആകാശ് (20) എന്നിവരെയാണ് സിറ്റി നർക്കോട്ടിക് സെൽ ടീമിന്റെ സഹായത്തോടെ കരമന പൊലീസ്‌ അറസ്‌റ്റുചെയ്തത്.   ചൊവ്വാഴ്ചയാണ്‌ സിറ്റി നർക്കോട്ടിക് സെൽ സ്പെഷ്യൽ ടീമും കരമന പൊലീസും കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്നും അഞ്ച് കിലോ കഞ്ചാവും എംഡിഎംഎ-യും മൂന്ന് എയർ പിസ്റ്റളുകളും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തത്. രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.  രക്ഷപ്പെട്ട പ്രതികളെ ബൈക്കിൽ കൊണ്ടുപോയി ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. നർക്കോട്ടിക് സെൽ എസിപി ഷീൻ തറയിൽ, ഫോർട്ട് എസിപി ഷാജി, കരമന എസ്എച്ച്ഒ  ബി അനീഷ്എ ന്നിവരും ഒപ്പമുണ്ടായി. രക്ഷപ്പെട്ട മറ്റൊരു പ്രതിക്കായി  തെരച്ചിൽ ഊർജിതമാക്കി. Read on deshabhimani.com

Related News