സ്‌കൂൾ തുറക്കൽ; ഒരുക്കം സജീവം

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന അവലോകനയോഗം 
കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പാറശാല  സ്കൂളുകൾ തുറക്കുന്നതിന് മുന്നൊരുക്കം തകൃതി. നെയ്യാറ്റിൻകര മണ്ഡലത്തിലെ കുളത്തൂർ, തിരുപുറം, കാരോട്, അതിയന്നൂർ, ചെങ്കൽ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, പിടിഎ, മാതൃസംഘം ഭാരവാഹികൾ എന്നിവരുടെ യോഗം ഒരുക്കങ്ങളുടെ പുരോഗതിയും തുടർ പ്രവർത്തനങ്ങളും ചർച്ച ചെയ്തു.  യോഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഷിബു പ്രേം അധ്യക്ഷനായി. അയ്യപ്പൻ, വി എസ് ലീന, എം എസ് ദീപ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News