ഏഷ്യാനെറ്റിൽ സിപിഐ എമ്മിനെതിരായി വ്യാജവാർത്ത



  പേരൂർക്കട  സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം യുവതിയോട് അപമര്യാദയായി പെരുമാറി എന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന്‌ സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ്‌ എസ്‌ രാജലാൽ.  ഏഷ്യാനെറ്റ് ന്യൂസിലാണ് വ്യാജവാർത്ത വന്നത്‌. സിപിഐ എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം സുദേവൻ എന്നയാൾ യുവതിക്ക് വീട് വാടകയ്ക്കെടുത്ത് നൽകാൻ സഹായിക്കാമെന്ന് ധരിപ്പിച്ച് അപമര്യാദയായി പെരുമാറിയെന്ന് പേരൂർക്കട പൊലീസിൽ പരാതി ലഭിച്ചെന്നായിരുന്നു വാർത്ത.  അത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്‌ അറിയിച്ചു. സുദേവൻ എന്ന പേരിൽ പാർടി ലോക്കൽ കമ്മിറ്റിയിലോ ബ്രാഞ്ച് അംഗമായോ ആരും നിലവിലില്ല. സിപിഐ എമ്മിനെതിരായി വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനൽ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ഏരിയ സെക്രട്ടറി എസ്‌ എസ്‌ രാജലാൽ പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News