മകളുടെ സുഹൃത്തിനെ അച്ഛൻ വെട്ടിപ്പരിക്കേൽപ്പിച്ചു



വർക്കല പ്രായപൂർത്തിയാകാത്ത മകളുടെ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. വർക്കല സ്വദേശി ബാലുവിനെയാണ്‌ പെൺകുട്ടിയുടെ അച്ഛൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ജയകുമാറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.  ബാലുവിന്റെ കൈയിലും മുതുകിലുമാണ് വെട്ടേറ്റത്‌.  ആഴത്തിൽ പരിക്കേറ്റ യുവാവിനെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വീട്ടിലെ വെട്ടുകത്തി എടുത്താണ് ജയകുമാർ യുവാവിനെ വെട്ടിയതെന്നാണ് പൊലീസ്‌ പറയുന്നത്‌. സംഭവത്തെക്കുറിച്ച്‌ പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നതിങ്ങനെ: റോഡിൽനിന്ന യുവാവ് മതിൽ ചാടി വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. തുടർന്ന്‌ ആയുധവുമായി യുവാവ്‌ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ്‌ ജയകുമാർ തിരിച്ചാക്രമിച്ചത്‌. ബാലു മുൻപ്‌ പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചിരുന്നു. Read on deshabhimani.com

Related News