അഴിക്കോടൻ രാഘവൻ ദിനമാചരിച്ചു

സിപിഐ എം നേമം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനാചരണം 
ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


വെള്ളറട സിപിഐ എം വെള്ളറട ഏരിയ കമ്മിറ്റി കാരക്കോണത്ത് സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ രക്തസാക്ഷി അനുസ്മരണയോഗം ജില്ലാ സെക്രട്ടറിയറ്റംഗം  എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡി കെ ശശി അധ്യക്ഷനായി. വി എസ് ഉദയൻ, ഡി വേലായുധൻ നായർ, റ്റി വിനോദ്, പി എസ് നീരജ്, പശുവണ്ണറ രാജേഷ്, കുടപ്പനമൂട് ബാദുഷ, പനച്ചമൂട് ഉദയൻ, എസ് എസ് റോജി, എസ് ഉഷാകുമാരി, എച്ച് എസ് അരുൺ, ഇ ഷൈജു തുടങ്ങിയവർ സംസാരിച്ചു. നെയ്യാറ്റിൻകര  അഴീക്കോടൻ രാഘവൻ അനുസ്‌മരണം നാടെങ്ങും സമുചിതമായാചരിച്ചു. സിപിഐ എം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി ഓഫീസിൽ കെ ആൻസലൻ എംഎൽഎ പതാകയുയർത്തി.ഏരിയ സെക്രട്ടറി ടി ശ്രീകുമാർ അധ്യക്ഷനായി. വി കേശവൻകുട്ടി, പി രാജൻ, വി രാജേന്ദ്രൻ, കെ കെ ഷിബു, കെ മോഹൻ, എൻ എസ് അജയൻ തുടങ്ങിയവർ സംസാരിച്ചു. കെഎസ്ആർടിഇഎ  നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നടന്ന അനുസ്മരണം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു.  ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണം നടന്നു. പാറശാല സിപിഐ എം  നേതൃത്വത്തിൽ പാറശാലയിൽ സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണം ഏരിയ സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. പാറശാല ലോക്കൽ സെക്രട്ടറി എം എസ് സന്തോഷ്കുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ വി താണുപിള്ള, എസ് സുരേഷ്, എൻ രാധാകൃഷ്ണൻ, വൈ സതീഷ് എന്നിവർ സംസാരിച്ചു. നേമം സിപിഐ എം നേമം ഏരിയ കമ്മിറ്റി  സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനാചരണം പാപ്പനംകോട്ട്‌ ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ പ്രദീപ്കുമാർ, എസ് കെ പ്രമോദ്, കെ പ്രസാദ്, സി സിന്ധു, നീറമൺകര വിജയൻ, എ കമാൽ, എസ് ആർ ശ്രീരാജ്, ജെ ജെ അഭിജിത് എന്നിവർ സംസാരിച്ചു.  വിളപ്പിൽ സിപിഐ എം വിളപ്പിൽ ഏരിയ കമ്മിറ്റി അഴീക്കോടൻ രാഘവൻ രക്തസാക്ഷി  ദിനം സമുചിതമായി ആചരിച്ചു. ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ കമ്മിറ്റി അംഗം ജി സുധാകരൻ നായർ പതാക ഉയർത്തി. ഏരിയയിലെ 11 ലോക്കൽ കമ്മിറ്റികളിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. പേരൂർക്കട അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം പേരൂർക്കട ഏരിയ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കുടപ്പനക്കുന്നിൽ  യോഗം വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എ റഹിം അധ്യക്ഷനായി. എ അജ്മൽ ഖാൻ, ആർ ദിനേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും  രാവിലെ പതാക ഉയർത്തി.   Read on deshabhimani.com

Related News