അബദ്ധം തിരുത്തി; 
അജൻഡ കൃത്യമായെഴുതി 
ബിജെപി



  തിരുവനന്തപുരം  ഒടുവിൽ അബദ്ധം തിരുത്തി ബിജെപി. അജൻഡ ശരിയായി ശരിക്കെഴുതി തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കക്ഷി നേതാവ്‌ സ്‌പെഷ്യൽ കൗൺസിലിന്‌ നോട്ടീസ്‌ നൽകി.  ‘നഗരസഭ ആസ്‌തി സംരക്ഷണവും റവന്യു വരുമാനവും’ ആയിരുന്നു അജൻഡ. പക്ഷെ സ്‌പെഷ്യൽ കൗൺസിൽ ചേരാൻ കഴിഞ്ഞതവണ നോട്ടീസ്‌ നൽകിയത്‌ ‘നഗരസഭ ആസ്‌തി സംരക്ഷണവും റവന്യു തീരുമാനവും’ എന്നായിരുന്നു. ചർച്ച ആരംഭിച്ചതോടെയാണ് അബദ്ധം ബിജെപി കൗൺസിലർമാർമാർ തിരിച്ചറിഞ്ഞത്‌.  ജാള്യം മറയ്‌ക്കാൻ യോഗത്തിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.   Read on deshabhimani.com

Related News