ധർണയുമായി കേന്ദ്ര പെൻഷൻകാർ



  തിരുവനന്തപുരം സെൻട്രൽ ഗവ. പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്ര പെൻഷൻകാർ കേശവദാസപുരത്തെ സിജിഎച്ച്എസ് അഡീഷണൽ ഡയറക്‌ടർ ഓഫീസിലേക്ക്‌ ധർണ നടത്തി. കേന്ദ്ര ഗവ. ഹെൽത്ത് സ്‌കീമിലെ അപാകതകൾ പരിഹരിക്കുക, എംപാനൽഡ് ആശുപത്രികളുടെ സേവനം ഉടൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  ധർണ. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്‌തു.  സിജിപിഎ ജില്ലാപ്രസിഡന്റ്‌ കെ കമലാസനൻ അധ്യക്ഷനായി. സെക്രട്ടറി എസ് അശോക്‌കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ സി പിള്ള, കെ വി മനോജ്‌കുമാർ, പി അനിൽകുമാർ, ആർ എസ് ബിന്നി, എം സി എസ് നായർ, ആർ മുരളീധരൻ നായർ, ജേക്കബ് തോമസ്, ആർ ശ്രീകണ്ഠൻ നായർ, കെ രാജ്‌മോഹൻ  എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News