ഭിന്നശേഷിക്കുട്ടികളുടെ ദന്തരോഗ ചികിത്സ സൗജന്യമാക്കും: മന്ത്രി

ലോക വദനദിനാരോഗ്യ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന് ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ എത്തിയ മന്ത്രി വീണാ ജോർജുമായി സൗഹൃദം പങ്കുവയ്ക്കുന്ന കുട്ടി


കഴക്കൂട്ടം സംസ്ഥാനത്ത് 18 വയസ്സുവരെയുള്ള എല്ലാ ഭിന്നശേഷിക്കുട്ടികള്‍ക്കും ശസ്‌ത്രക്രിയകളടക്കമുള്ള ദന്തരോഗ ചികിത്സ പൂര്‍ണമായും സൗജന്യമാക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക വദനാരോഗ്യ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സൗജന്യ ചികിത്സ ആദ്യം ലഭ്യമാക്കുക ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ക്കാണ്.ആരോഗ്യ- കുടുംബക്ഷേമവകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം തിരുവനന്തപുരം എന്നിവർ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യസേവന ഡെപ്യൂട്ടി ഡയറക്‌ടര്‍ സൈമണ്‍ മോറിസണ്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു മോഹന്‍, ജില്ലാ ദന്താരോഗ്യ പ്രോഗ്രാം ഓഫീസര്‍ ആശാ വിജയന്‍, ജില്ലാ നോഡല്‍ ഓഫീസര്‍ പി ഷാനവാസ്, മാനേജര്‍ ബിജുരാജ്  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News