നെയ്യാറ്റിന്‍കരയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി

നെയ്യാറ്റിന്‍കര ന​ഗരസഭയില്‍ വിവിധ പദ്ധതികള്‍ മന്ത്രി റോഷി അ​ഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു


  നെയ്യാറ്റിൻകര  ന​ഗരസഭയിലെ  വിവിധ  വികസനപദ്ധതികൾ മന്ത്രി റോഷി അ​ഗസ്റ്റിൻ ഉ​ദ്ഘാടനംചെയ്തു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി.  ന​ഗരസഭാധ്യക്ഷൻ പികെ രാജ്മോഹനൻ സ്വാ​ഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ പ്രിയാസുരേഷ്, കെകെ ഷിബു, എൻകെ അനിതകുമാരി, ആർ അജിത, ജോസ് ഫ്രാങ്ക്ളിൻ,  എംഎ സാദത്ത്, ഷിബുരാജ്കൃഷ്ണ, മഞ്ചത്തല സുരേഷ്, സെക്രട്ടറി ആർ മണികണ്ഠൻ  എന്നിവർ സംസാരിച്ചു.  സ്കൂളുകൾക്ക് ഫോട്ടോസ്റ്റാറ്റ് മെഷീൻ, ലൈബ്രറികൾക്ക് പുസ്‌തകം, സ്പോർട്സ്‌ ക്ളബ്ബുകൾക്ക്‌  സ്പോർട്സ് കിറ്റ്, വാട്ടർ കിയോസ്‌ക്‌, ഹയർ  സെക്കൻഡറി സ്കൂളുകളിലെ പെൺകുട്ടികൾക്ക് ഫിറ്റ്നസ് സെന്റർ തുടങ്ങിയ പദ്ധതികളാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. Read on deshabhimani.com

Related News