ക്ഷേത്ര പരിസരത്ത് 
തിരക്ക് പാടില്ല



തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ ക്ഷേത്രപരിസരത്ത് തിരക്കുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് കലക്ടർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുമെന്നും കലക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു.  ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ നേരിട്ടു വിലയിരുത്തുകയായിരുന്നു അവർ.    ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലെ പൊങ്കാലയിൽ കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവൂ, വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹ്യഅകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആളുകൾ കൂട്ടമായി ക്ഷേത്ര ദർശനത്തിന് എത്തുന്നത് ഒഴിവാക്കണം. ‌ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസർ നൽകുന്നതും തുടരണം. പത്തു വയസ്സിനു താഴെയുള്ളവരെ പരമാവധി കൊണ്ടുവരാതിരിക്കുക.  കോവിഡ് മാനദണ്ഡം ഉറപ്പാക്കാൻ ആറ് സെക്ടറൽ മജിസ്‌ട്രേട്ടുമാരെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. Read on deshabhimani.com

Related News