കപ്പ് നെയ്യാറ്റിൻകരയ്ക്ക്

ജില്ലാ സ്കൂൾ കായിക മേളയിൽ ഓവറോൾ ജേതാക്കളായ നെയ്യാറ്റിൻകര ഉപജില്ലാ ടീം


കാര്യവട്ടം റവന്യു ജില്ലാ കായികമേളയിൽ മിന്നുംപ്രകടനം നടത്തിയ നെയ്യാറ്റിൻകര ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. 26 സ്വർണവും 11 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 212 പോയിന്റുമായാണ് നെയ്യാറ്റിൻകര ഉപജില്ല ചാമ്പ്യൻമാരായത്. ട്രാക്കുണർന്ന ഞായർമുതൽ കാര്യവട്ടത്ത് നെയ്യാറ്റിൻകരയുടെ സമ്പൂർണ ആധിപത്യമായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ നെടുമങ്ങാടിന്‌ ഏഴു സ്വർണവും 11 വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 71 പോയിന്റ് നേടാനായി. ആദ്യദിനം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം നോർത്തിന് തുടർന്നുള്ള ദിവസങ്ങളിൽ ഇത്‌ നിലനിർത്താനായില്ല. നാലു സ്വർണവും എട്ടു വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 68 പോയിന്റുമായി തിരുവനന്തപുരം നോർത്ത്‌ മൂന്നാം സ്ഥാനത്തെത്തി.      സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ കോ–ഓർഡിനേറ്റർ ആർ എസ് ലിജിൻ, നാഷണൽ ഗോൾഡ് മെഡൽ ജേതാവ് എൻ  വി ഷീന, സി സി കൃഷ്‌ണകുമാർ, എ ഷീജ, എസ് പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കും. Read on deshabhimani.com

Related News