ക്രിസ്മസ് സ്പെഷ്യൽ പാക്കേജുകളുമായി 
കെഎസ്ആർടിസി



നെയ്യാറ്റിൻകര ക്രിസ്മസിനോടനുബന്ധിച്ച് ഗവി ഉൾപ്പെടെ കൂടുതൽ ആകർഷകങ്ങളായ ട്രിപ്പ് പാക്കേജുകളുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഡിസംബർ മൂന്ന്‌, 13, 23 തീയതികളിലാണ് നെയ്യാറ്റിൻകരയിൽ നിന്ന് ഗവി യാത്ര. ഉച്ച ഭക്ഷണം, ബോട്ടിങ്‌ എന്നിവയടക്കം 2000 രൂപയാണ് നിരക്ക്. ഡിസംബർ 15, 20, 31 തീയതികളിൽ കൊച്ചിയിൽ നെഫർറ്റിറ്റി ആഡംബരക്കപ്പൽ യാത്രാ സഞ്ചാരത്തിനും അവസരമുണ്ട്‌. അത്താഴം, ഡിജെ പാർട്ടി, എസി ബസ് യാത്ര, കപ്പൽ സഞ്ചാരം എന്നിവയടക്കം 3800 രൂപ. ഡിസംബർ 10ന് 1400 രൂപ നിരക്കിൽ കുമരകത്ത് ഹൗസ് ബോട്ടിങ്ങും കുട്ടനാട് സന്ദർശനവും ക്രമീകരിച്ചിട്ടുണ്ട്.  ഡിസംബർ 26, 27, 28 തീയതികളിൽ മൂന്നാർ യാത്രയ്‌ക്ക്‌  താമസ സൗകര്യമടക്കം 2250 രൂപയാണ്. ഡിസംബർ 29, 30, 31, ജനുവരി ഒന്ന്‌ തീയതികളിലെ വയനാട് യാത്രയ്‌ക്ക്‌  സന്ദർശന പാസുകളും താമസവുമടക്കം 4400 രൂപയാണ്‌. ഡിസംബർ 31, ജനുവരി ഒന്ന്‌ തീയതികളിലെ വാഗമൺ യാത്രയ്‌ക്ക്‌ 2950 രൂപ. ഡിസംബർ 10, 29 തീയതികളിൽ മൺറോത്തുരുത്ത്‌, 26ന് തെന്മല ഇക്കോ ടൂറിസം ട്രിപ്പുകളുമുണ്ട്‌.  ശാസ്താക്ഷേത്രങ്ങളിലേക്കും മലയാലപ്പുഴയിലേക്കുമുള്ള പിൽഗ്രിം ടൂറിസം ഡിസംബർ നാലിന് 850 രൂപ നിരക്കിൽ ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 10, 11 തീയതികളിൽ കടമക്കുടി, ആതിരപ്പള്ളി, മലക്കപ്പാറ യാത്രയും ഉണ്ട്, 2800 രൂപ. തീർഥാടകരുടെ ആവശ്യാനുസരണം ശബരിമല ട്രിപ്പുകളുമുണ്ട്‌. വിവരങ്ങൾക്കും ട്രിപ്പ് ബുക്കിങ്ങിനും 98460 67232. Read on deshabhimani.com

Related News