ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു



  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാർ രോഗിയുടെ കൂട്ടുകാരനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക്‌ മെഡിക്കൽ കോളേജ് അധികൃതർ റിപ്പോർട്ട് സമർപ്പിച്ചു. ജീവനക്കാരെ നിയോഗിച്ച ഏജൻസിയോട് എല്ലാ ജീവനക്കാരുടെയും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മറ്റു യോഗ്യതാ രേഖകളും ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 370 ജീവനക്കാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്വകാര്യ ഏജൻസിക്ക് കീഴിൽ പണിയെടുക്കുന്നത്. ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ അതിന് സാധിക്കില്ല. കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തിൽ പ്രതികളായ രണ്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രിക്ക് നൽകിയ വിശദമായ റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com

Related News