തൊഴിലാളി മുന്നേറ്റത്തിനൊരുങ്ങി കാട്ടാക്കട



കാട്ടാക്കട  കാട്ടാക്കടയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂത്തിയായി. ഞായർ രാവിലെ പത്തിന്‌ കാട്ടാക്കട ശശി നഗറിൽ(കാട്ടാക്കട ആർകെഎൻ ഹാൾ) സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ തിരുവല്ലം ശിവരാജൻ നഗറിലെ(കെഎസ്ആർടിസി ഗ്രൗണ്ട്) പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. പതാകദിനം, വിളംബര ജാഥ, വിവിധ സെമിനാറുകൾ, കായിക മത്സരങ്ങൾ, സർഗ സന്ധ്യ, രക്തദാന ക്യാമ്പുകൾ, സന്നദ്ധ സേവന പരിശീലനം, സഹായഹസ്തം, ചിത്ര പ്രദർശനം, പതാക കൊടിമര ദീപശിഖാ റാലികൾ, പ്രകടനം, തൊഴിലാളി സംഗമം തുടങ്ങി വ്യത്യസ്ത പരിപാടികളാണ്‌ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്‌. വെള്ളിയാഴ്ച കെപിഎസി ലളിത നഗറിൽ(കാട്ടാക്കട) നടക്കുന്ന സർഗ സാന്ധ്യ മുകേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്ച ആരംഭിക്കുന്ന കൊടിമര ജാഥ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദനും പതാകജാഥ മന്ത്രി വി ശിവൻകുട്ടിയും ദീപശിഖാ റാലികൾ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാറും ജില്ലാ സെക്രട്ടറി സി ജയൻബാബുവും ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ സമ്മേളന ശേഷം അന്തരിച്ചവരുടെയും സിഐടിയുവിന്റെ മുതിർന്ന നേതാക്കളുടെയും ഓർമ പുതുക്കി ഇരുപതോളം സ്ക്വയറുകളും പതിനെട്ട് കവാടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News