എൻജിനിയറിങ്, 
ആർക്കിടെക്‌ചർ; 
ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ 
പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം എൻജിനിയറിങ്‌, ആർക്കിടെക്‌ചർ കോഴ്‌സ്‌ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവർ തിങ്കളാഴ്‌ച വൈകിട്ട്‌ മൂന്നിനകം ഫീസ്‌ അടയ്‌ക്കണം. രണ്ടാംഘട്ട അലോട്ട്‌മെന്റിന്‌ പരിഗണിക്കാൻ വിദ്യാർഥികൾ ഓപ്‌ഷൻ കൺഫർമേഷൻ നടത്തണം. ശനി മുതൽ ചൊവ്വ വൈകിട്ട്‌ മൂന്ന്‌ വരെ കാൻഡിഡേറ്റ്‌ പോർട്ടലിൽ ഇതിന്‌ സൗകര്യമുണ്ടാകും. നിശ്ചിത സമയത്തിനകം ഫീസൊടുക്കാത്തവരുടെ അലോട്ട്‌മെന്റും ഹയർ ഓപ്‌ഷനുകളും റദ്ദാകും. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News