അജൻഡയിൽ അമളി; 
ജാള്യം മറയ്ക്കാൻ പരാക്രമം

ബിജെപി കക്ഷിനേതാവ് എം ആർ ഗോപൻ തട്ടിമറിച്ച മൈക്ക് സഹ കൗൺസിലർ സിമി ജ്യോതിഷ് തിരിച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നു (ഇൻസെറ്റിൽ മറിഞ്ഞു കിടക്കുന്ന മൈക്കും കാണാം)


തിരുവനന്തപുരം> നഗരസഭാ കൗൺസിൽ യോഗത്തിൽ അജൻഡയാക്കാൻ നൽകിയ വിഷയത്തിൽ അബദ്ധം പിണഞ്ഞ്‌ ബിജെപി. അമളി തിരിച്ചറിഞ്ഞപ്പോൾ അരിശം തീർത്തത്‌ സംഘർഷ നീക്കത്തിലൂടെ, അതും പൊളിഞ്ഞപ്പോൾ ഭരണസമിതിയെ സംശയനിഴലിൽ നിർത്താനുള്ള  ശ്രമം സമ്പൂർണ പരാജയമായി.   ‘തിരുവനന്തപുരം നഗരസഭയുടെ ആസ്‌തിസംരക്ഷണവും റവന്യു തീരുമാനവും’ വിഷയത്തിൽ പ്രത്യേക കൗൺസിൽ വിളിക്കാനാണ്‌ ബിജെപി ആവശ്യപ്പെട്ടത്‌.  ഈ ആവശ്യം അംഗീകരിച്ച്‌ കൗൺസിൽ യോഗം ചേർന്നു. ചർച്ചയ്‌ക്ക്‌ തുടക്കമിട്ട ബിജെപി കൗൺസിൽ അംഗം കൂടുതൽ സംസാരിച്ചതും ‘റവന്യു വരുമാനത്തെ’ക്കുറിച്ചായിരുന്നു. ഇതോടെ എൽഡിഎഫ്‌ അംഗങ്ങൾ ‘റവന്യു തീരുമാനമാണ്‌ ’ അജൻഡയെന്ന്‌ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴാണ്‌ ബിജെപി അബദ്ധം തിരിച്ചറിഞ്ഞത്‌. ‘റവന്യു വരുമാനത്തിന്റെ തീരുമാനമാ’ണ്‌ ഉദ്ദേശിച്ചതെന്നും സ്‌പെഷ്യൽ കൗൺസിൽ യോഗത്തിനുള്ള കത്തിൽ ഇത്‌ ചുരുക്കി സൂചിപ്പിക്കുകയായിരുന്നുവെന്ന്‌ വ്യക്തമാക്കി.    അജൻഡയ്‌ക്ക്‌ പുറത്തുള്ള വിഷയം ചർച്ച ചെയ്യുന്നത്‌ ശരിയായ നടപടിയല്ലെന്ന്‌ ചൂണ്ടിക്കാട്ടിയതോടെ പ്രകോപിതരാകുകയും എൽഡിഎഫ്‌ അംഗങ്ങളുടെ ഇരിപ്പിടത്തിന്‌ അരികിലേക്ക്‌ ബിജെപി അംഗങ്ങൾ പാഞ്ഞടുക്കുകയും ചെയ്‌തു. വനിതാ കൗൺസിലറെ മുൻനിർത്തി സംഘർഷം സൃഷ്ടിക്കാനായിരുന്നു പദ്ധതി. എന്നാൽ,  നീക്കം വിജയിച്ചില്ല. ബഹളം തുടർന്നതോടെ മേയർ യോഗം അവസാനിപ്പിച്ചു. സോണൽ ഓഫീസുകളുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിൽ ലോക്കൽ ഫണ്ട്‌ ആവശ്യപ്പെട്ടത്‌ ഭരണസമിതിയാണെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ. സഭയെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ച്‌  ബിജെപി ക്രെഡിറ്റ്‌ തട്ടാൻ നോക്കേണ്ടെന്നും മേയർ പറഞ്ഞു. ക്രമക്കേട്‌  കാട്ടിയ ജീവനക്കാരനെ സസ്‌പെൻഡ്‌ ചെയ്‌തതായും മേയർ പറഞ്ഞു. അരിശം തീർത്തത്‌ 
മൈക്ക്‌ തകർത്ത്‌   കൗൺസിൽ യോഗത്തിൽ സംഘർഷം സൃഷ്ടിക്കാൻ മൈക്ക്‌ തകർത്ത്‌ ബിജെപി കൗൺസിലർ. കൗൺസിലിലെ ബിജെപി കക്ഷി നേതാവുകൂടിയായ എം ആർ ഗോപനാണ്‌ഇരിപ്പിടത്തിനു മുന്നിലുള്ള മൈക്ക്‌ തകർത്തത്‌. സ്‌പെഷ്യൽ കൗൺസിൽ ആവശ്യപ്പെട്ട്‌ കത്തുനൽകിയത്‌ ഇദ്ദേഹമായിരുന്നു. വിഷയം നൽകിയതിൽ തനിക്ക്‌ സംഭവിച്ച പിശകും പ്രകോപനത്തിന്‌ കാരണമായി. ബഹളത്തിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മൈക്ക്‌ ശരിയാക്കാൻ ബിജെപിയുടെ വനിതാ കൗൺസിലർമാരിൽ ഒരാളായ സിമി ജ്യോതിഷ്‌ ശ്രമിച്ചു. Read on deshabhimani.com

Related News