എൻജിനിയറുടെ ആശ്രിതർക്ക് 2.19 കോടി രൂപ നഷ്ടപരിഹാരം



തിരുവനന്തപുരം വാഹനാപകടത്തിൽ മരിച്ച  സോഫ്ട്‌വെയർ എൻജിനിയറുടെ ആശ്രിതർക്ക് 2.19 കോടി രൂപ നഷ്ടപരിഹാരം വിധിച്ച്‌ കോടതി. 1,58,65, 184 രൂപയും ഹർജി ഫയൽ ചെയ്ത 2017 നവംബർ മുതൽ അനുവദിച്ച എട്ട്‌ ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെയാണ്‌ 2.19 കോടി രൂപ നഷ്ടപരിഹാരം. ഡെൽ ഇന്റർനാഷണലിന്റെ ബംഗളൂരു ഓഫീസിലെ സീനിയർ അനലിസ്റ്റ് ആയിരുന്ന തിരുവനന്തപുരം കുണ്ടമൺഭാഗം സ്വദേശി പ്രണവ് (28) മരിച്ച കേസിലാണ് തിരുവനന്തപുരം വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി ശേഷാദ്രിനാഥന്റെ ഉത്തരവ്. മരുതംകുഴി പാലത്തിന് സമീപം 2017 ഏപ്രിൽ 24- ന്‌ രാവിലെ 9.50 ന്‌ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പ്രണവിനെ പുറകിൽനിന്ന്‌ വന്ന ടിപ്പർലോറി ഇടിച്ചായിരുന്നു അപകടം . -കോടതി വിധി പ്രകാരം ഈ കേസിലെ രണ്ടാം എതിർകക്ഷിയായ ചോള എം എസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക ഹർജികക്ഷികളായ പ്രണവിന്റെ ഭാര്യയ്ക്കും മാതാപിതാക്കൾക്കുമായി നൽകേണ്ടത്. ഹർജികക്ഷികൾക്കുവേണ്ടി അഭിഭാഷകനായ ഷഫീക്ക് കുറുപുഴ ഫയൽ ചെയ്ത കേസിലാണ്  ഉത്തരവ്. Read on deshabhimani.com

Related News