കെടിഡിസി എംപ്ലോയീസ്‌ അസോ. ജില്ലാ സമ്മേളനം

കെടിഡിസി എംപ്ലോയീസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ രാമു ഉദ്‌ഘാടനംചെയ്യുന്നു


തിരുവനന്തപുരം കെടിഡിസി എംപ്ലോയീസ്‌ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ രാമു ഉദ്‌ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി ബിനു അധ്യക്ഷനായി. സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ കല്ലറ മധു, ജനറൽ സെക്രട്ടറി എസ്‌ ശ്രീകുമാർ, ജില്ലാസെക്രട്ടറി എൽ എൽ പ്രേംലാൽ, ട്രഷറർ എസ്‌ അനിൽകുമാർ, സംസ്ഥാന ഭാരവാഹികളായ എ വി നവീൻ, എസ്‌ ദീപ, സി ആർ രചന എന്നിവർ സംസാരിച്ചു. കോവിഡ്‌ മഹാമാരി മൂലം ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും ദിവസവേതന ജീവനക്കാരുടെ വേതനം വർധിപ്പിക്കണമെന്നുമുള്ള പ്രമേയം സമ്മേളനത്തിൽ അംഗീകരിച്ചു. ഭാരവാഹികളായി പ്രസിഡന്റ്‌ എസ്‌ സജി, സെക്രട്ടറി എൽ എൽ പ്രേംലാൽ, ട്രഷറർ ടി പ്രശാന്ത്‌ എന്നിവരുൾപ്പെടെ 13 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News