കെ അനിരുദ്ധനെ അനുസ്മരിച്ചു

കെ അനിരുദ്ധൻ അനുസ്മരണ ദിനത്തിൽ വഴുതക്കാട്ടെ വസതിയിൽ ഛായാചിത്രത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഡോ. എ സമ്പത്ത് സമീപം


ചാല കെ അനിരുദ്ധൻ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. പൊതുയോഗം പാറചിറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി സ്മൃതികൂടീരത്തിൽ പുഷ്പാർച്ചന നടത്തി.   സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് എ സുന്ദർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ അനിരുദ്ധൻ സ്മാരക മന്ദിരവും ഉദ്‌ഘാടനം ചെയ്തു.  ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എൻ സുന്ദരം പിള്ള, സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, സിഐടിയു വൈസ് പ്രസിഡന്റ്‌ കെ ജയമോഹനകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു,  ഇ ജി മോഹൻ, എസ് പി ദീപക, ഡോ. എ സമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News