എസ്എഫ്ഐ ഏരിയ പഠന ക്യാമ്പ്



കിളിമാനൂർ എസ്എഫ്ഐ കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  പഠന ക്യാമ്പും ഉമേഷ് സ്മാരക പഠന സ്കൂളിന്റെ ഉദ്ഘാടനവും എസ്എഫ്ഐ  ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് നിർവഹിച്ചു. ഏരിയയിലെ വിവിധ മേഖലയിൽനിന്നുള്ള വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച പഠന ക്യാമ്പിൽ ‘ദേശീയ വിദ്യാഭ്യാസ നയങ്ങളും പുതിയ വിദ്യാഭ്യാസ നയവും'  വിഷയത്തിൽ കെഎസ്ടിഎ മുൻ ജനറൽ സെക്രട്ടറി എം ഷാജഹാൻ ക്ലാസ് നയിച്ചു.  ‘ലിംഗനീതിയും സാമൂഹ്യസമത്വവും'  വിഷയത്തിൽ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡി സ്മിത ക്ലാസ് നയിച്ചു. ‘ഇന്ത്യൻ ഭരണഘടനയും വെല്ലുവിളികളും' വിഷയത്തിൽ അഭിഭാഷക പാർവതി ബിലഹരി ക്ലാസ് എടുത്തു.  ഏരിയ പ്രസിഡന്റ്‌ നിമിഷ അധ്യക്ഷയായി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്  ന​ഗരൂർ അവിനാശ്, ഏരിയ സെക്രട്ടറി വൈഷ്ണവ്, ജില്ലാ കമ്മിറ്റി അംഗം ശ്രീതു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News