ഇനി ഞാനൊഴുകട്ടെ പദ്ധതി ഉദ്ഘാടനം

ഇനി ഞാനൊഴുകട്ടെ പരിപാടിയുടെ ആറ്റിങ്ങൽ നഗരസഭാതല ഉദ്ഘാടനം 
ചെയർപേഴ്സൺ എസ് കുമാരി നിർവഹിക്കുന്നു


ആറ്റിങ്ങൽ സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം തുടർപദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ നടപ്പാക്കുന്ന ഇനി ഞാനൊഴുകട്ടെ  പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ  എസ് കുമാരി നിർവഹിച്ചു. നഗരത്തിലെ ജലാശയങ്ങളിൽ ശുദ്ധജല പ്രവാഹം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. അപ്പൂപ്പൻനട തോട് ശുചീകരിച്ചുകൊണ്ട് നടന്ന ആരംഭിച്ച പരിപാടിയിൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീജ, കൗൺസിലർമാരായ സുധാകുമാരി, കെ പി രാജഗോപാലൻ പോറ്റി, ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, നവകേരളമിഷൻ റിസോഴ്സ്‌ പേഴ്സൺ സിന്ധു, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News