നെയ്യാറ്റിൻകര മുനിസിപ്പല്‍ ചെയര്‍മാനെതിരെ 
അവിശ്വാസത്തിന് കോൺ​ഗ്രസ്



നെയ്യാറ്റിൻകര സിപിഐ എം കൗൺസിലറെ പുറത്താക്കാനാവശ്യപ്പെട്ട്‌ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാനെതിരെ കോൺ​ഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നൽകി.  44 അം​ഗ ന​ഗരസഭയിൽ 17 അം​ഗം മാത്രമുള്ള കോൺ​ഗ്രസാണ് 29 ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എൽഡിഎഫിന് 18 അം​ഗങ്ങളുടെ പിന്തുണയുണ്ട്. ഒമ്പത് സീറ്റ് ബിജെപിക്കുമുണ്ട്.  കോൺ​ഗ്രസിന്റെ അവിശ്വാസം വിജയിക്കണമെങ്കിൽ 23 അം​ഗങ്ങളുടെ പിന്തുണവേണം. ഇത് കോൺ​ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനുളള തയ്യാറെടുപ്പാണെന്ന്‌ മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു സിപിഐ എം കൗൺസിലർ സജിൻ അനാഥയായ റിട്ട. സർക്കാർ ഉദ്യോ​ഗസ്ഥയായ വൃദ്ധയെ കബളിപ്പിച്ച് അവരുടെ വസ്തു തട്ടിയെടുത്തതായാണ് കോൺ ​ഗ്രസിന്റെയും ബിജെപിയു‌ടെയും ആരോപണം. ഇതിന്റെ പേരിൽ അറുപത് ദിവസത്തോളം ഇരുവരും ന​ഗരസഭയ്ക്ക് മുന്നിൽ പ്രത്യേക സ്റ്റേജ് കെട്ടി മൈക്ക്‌ ഓർഡർ വാങ്ങാതെ പ്രതിഷേധ യോ​ഗമെന്ന പേരിൽ ശബ്ദമലിനീകരണം സംഘടിപ്പിച്ചിരുന്നു.   ഇത് ന​ഗരസഭയിൽ എത്തുന്ന  സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുമുണ്ടാക്കി. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് പരിഹാരം കണ്ടത്‌. അനുമതി ഇല്ലാതെ മൈക്ക് പ്രവർത്തിപ്പിക്കരുതെന്ന നിർദേശം ഹൈക്കോടതി നൽകിയതിനെത്തുടർന്ന് ഇരുവർക്കും സ്റ്റേജും മൈക്കും അഴിച്ചുമാറ്റേണ്ടിവന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും, കോൺഗ്രസ്‌–-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് തുടക്കത്തിൽതന്നെ തകർക്കപ്പെടുമെന്നും പികെ രാജ്മോഹൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, എൻ കെ അനിതകുമാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News