കൊടുംവേനലും വകവയ്‌ക്കാതെ 
ആയിരങ്ങൾ



വെള്ളറട   കത്തിക്കാളുന്ന കൊടുംവേനൽ വകവയ്‌ക്കാതെ തെക്കൻ കുരിശുമല കയറാൻ പതിനായിരങ്ങളെത്തി. കോവിഡിനുശേഷം പൂർണമായ തോതിലുള്ള തീർഥാടനമാണിത്. കാൽലക്ഷത്തിലേറെപ്പേർ എത്തിയെന്നാണ് കണക്കാക്കുന്നത്‌. മുൻവർഷങ്ങളെ അപേക്ഷിച്ച് മലയോരമേഖലയിൽ ചൂട് ഏറെയാണ്‌.  കുരിശുമലയുടെ താഴ്‌വര പ്രദേശത്ത് ഏതാനും ദിവസംമുമ്പ് വൻതോതിൽ അഗ്നിബാധ ഉണ്ടായെങ്കിലും നാട്ടുകാരും അഗ്നിശമന വിഭാഗവും ചേർന്ന്  നിയന്ത്രണവിധേയമാക്കിയിരുന്നു.  അതുകൊണ്ടുതന്നെ മുൻകരുതലായി ഒരു യൂണിറ്റ് സുരക്ഷാഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. സുസജ്ജമായ മെഡിക്കൽ യൂണിറ്റുകളുമുണ്ട്‌. ഡിവൈഎഫ്ഐ പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ തണ്ണീർപ്പന്തൽ തയ്യാറാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ തിരക്കേറാനുള്ള സാധ്യതയുള്ളതിനാൽ വെള്ളറട എസ്എച്ച്ഒ എം ആർ മൃദുൽ കുമാറിന്റെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങളും പൊലീസ്‌ തയ്യാറാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News