ലോയേഴ്‌സ്‌ യൂണിയന്‍ 
ജില്ലാ സമ്മേളനം സമാപിച്ചു

ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം കാപ്പാ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ എൻ അനില്‍കുമാര്‍ 
ഉദ്ഘാടനം ചെയ്യുന്നു


നെടുമങ്ങാട് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ പ്രസിഡന്റായി കെ ഒ അശോകനെയും സെക്രട്ടറിയായി എ എ ഹക്കീമിനെയും ട്രഷറററായി എസ് എസ് സഞ്ജീഷിനെയും തെരഞ്ഞെടുത്തു.  ഞായറാഴ്‌ച പ്രതിനിധി സമ്മേളനത്തോടെയാണ് സമ്മേളനം സമാപിച്ചത്. കാപ്പാ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്‌തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പള്ളിച്ചല്‍ എസ് കെ പ്രമോദ് അധ്യക്ഷനായി.  എസ് എസ് സഞ്ജീഷ് സ്വാഗതം പറഞ്ഞു. സനോജ് ആര്‍ നായര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂര്‍ വേലായുധന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പാരിപ്പള്ളി രവീന്ദ്രന്‍, മടവൂര്‍ അനില്‍, തോമസ് എബ്രഹാം, ഐഷാ പോറ്റി, കെ ഒ അശോകന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ ജയദേവന്‍, പത്മിനി റോസ് എന്നിവര്‍ സംസാരിച്ചു. മറ്റു ഭാരവാഹികള്‍: പി സി വിജയകുമാര്‍, ബിന്ദു ഉമ്മര്‍, വട്ടപ്പാറ സുനില്‍(വൈസ് പ്രസിഡന്റുമാര്‍), സനോജ് ആര്‍ നായര്‍, എസ് കെ സജികുമാര്‍, എസ് രമേശന്‍ നായര്‍(ജോ.സെക്രട്ടറിമാര്‍). Read on deshabhimani.com

Related News