പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ പ്രതിക്കായി തിരച്ചിൽ ശക്തം



പാളയം നേർച്ച വാങ്ങാനെന്നപേരിൽ വീട്ടിലെത്തി പെൺകുട്ടിയെ കടന്നുപിടിച്ച കേസിലെ പ്രതിക്കായി പൊലീസ്‌ അന്വേഷണം ശക്തമാക്കി. വെള്ളിയാഴ്‌ച സ്റ്റാച്യു –-ജനറൽ ആശുപത്രി റോഡ് പരിസരത്തെ വീട്ടിലാണ്‌ സംഭവം. 12.30ന്‌ എത്തിയ അക്രമി വാതിലിൽമുട്ടി, കുട്ടി ഇറങ്ങിവന്നപ്പോൾ പഴനിയിൽ പോകാൻ നേർച്ച വേണമെന്നും പറഞ്ഞു കൈയിലെ ഭസ്‌മം കുട്ടിയുടെ നെറ്റിയിൽ തൊടാൻ ശ്രമിച്ചു. എതിർത്ത കുട്ടിയുടെ രണ്ടു കൈയിലും ഇയാൾ കടന്നുപിടിച്ച്‌ ആക്രമിച്ചു. ഉടനെ പെൺകുട്ടി ഇയാളെ തള്ളിമാറ്റി ഇറങ്ങിയോടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു.  അയൽക്കാർ എത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു.   വഞ്ചിയൂർ പൊലീസ് കേസെടുത്തു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. Read on deshabhimani.com

Related News