അഭിവാദ്യവുമായി 
തുറമുഖ വകുപ്പ് ജീവനക്കാർ

തുറമുഖ വകുപ്പ് ജീവനക്കാർ എൻജിഒ യൂണിയൻ, കെജിഒഎ നേതൃത്വത്തിൽ തുറമുഖ വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം മാരിടൈം ബോർഡിലേക്ക് മാറ്റിയ തുറമുഖ വകുപ്പിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിച്ച് ഉത്തരവിറക്കിയ സർക്കാരിന് അഭിവാദ്യവുമായി ജീവനക്കാർ.  പ്രത്യേക വ്യവസ്ഥകൾ അടങ്ങിയ ഉത്തരവ് നടപ്പാക്കിയ സംസ്ഥാന സർക്കാരിന് അഭിവാദ്യവുമായി എൻജിഒ യൂണിയൻ കെജിഒഎ നേതൃത്വത്തിൽ പ്രകടനം നടത്തി.  തുറമുഖ വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി കെ എ ബിജുരാജ് അധ്യക്ഷനായി. പി വി ജിൻരാജ്, എ പി അജിത്ത്, അജിത് സേവ്യർ വർഗീസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News