കോവിഡ്‌ പ്രതിരോധത്തിന്‌ 
പരിശീലനവുമായി കില



തിരുവനന്തപുരം  കോവിഡ്‌ വ്യാപനത്തിന്റെ പഞ്ചാത്തലത്തിൽ കില ഓൺലൈൻ പരിശീലനം നടത്തി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ദ്രുത കർമസേന–- വാർഡ്‌സമിതി അംഗങ്ങൾ,  ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ, ആശ–അങ്കണവാടി പ്രവർത്തകർ,  കുടുംബശ്രീ അംഗങ്ങൾക്കുമാണ്‌ പരിശീലനം നൽകിയത്‌. തദ്ദേശ വകുപ്പ്, ആരോഗ്യ  വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുമായി ചേർന്നായിരുന്നു പരിശീലനം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, വനിതാ- ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ ടി വി അനുപമ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീന, ഡോ. ദിവ്യ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ധർ ക്ലാസെടുത്തു. Read on deshabhimani.com

Related News