നിറങ്ങളുടെ രാജാവിന്‌ ‘വർണകൊട്ടാരം’ ഒരുങ്ങുന്നു



തിരുവനന്തപുരം  വർണങ്ങൾകൊണ്ട് സാമ്രാജ്യം തീർത്ത രാജാരവിവർമയുടെ സ്വപ്നത്തിന് നിറംപകർന്ന് സ്വന്തം നാട്ടിൽ പുതിയ ആർട്ട് ഗ്യാലറി ഉയരുന്നു. തിരുവനന്തപുരം മ്യൂസിയം വളപ്പിലുള്ള ശ്രീചിത്രാ ആർട്ട് ഗ്യാലറിയോടു ചേർന്നാണ് രാജാരവിവർമയുടെ അതുല്യമായ സൃഷ്ടികൾ കോർത്തിണക്കി ആർട്ട് ഗ്യാലറി ആരംഭിക്കുന്നത്.       രാജാരവിവർമയുടെ ലോക പ്രശസ്തമായ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ച് പ്രദർശിപ്പിക്കുകയാണ് പുതിയ ആർട്ട് ഗ്യാലറിയുടെ ലക്ഷ്യം. ശ്രീചിത്രാ ആർട്ട് ഗ്യാലറിയിൽ സൂക്ഷിച്ചിരിക്കുന്ന 43 രവിവർമ ചിത്രവും രവിവർമ സ്‌കൂൾ ഓഫ് ആർട്സിന്റെ ചിത്രങ്ങളുമാണ് അന്താരാഷ്ട്ര നിലവാരത്തിൽ ഇവിടേക്കു മാറ്റുന്നത്. 150ലേറെ ചിത്രമാണ്  പ്രദർശനത്തിനായി ഒരുക്കുന്നത്. ഒമ്പതു കോടി രൂപ ചെലവഴിച്ചാണ് ആർട്ട് ഗ്യാലറി യാഥാർഥ്യമാക്കുന്നത്.      മ്യൂസിയം വളപ്പിലെ മറ്റു കെട്ടിടങ്ങളുടെ ഘടനയോട് ചേർന്നുപോകുന്ന രീതിയിൽ പാരമ്പരാഗത തനിമ നിലനിർത്തിയാണ് കെട്ടിടം നിർമിക്കുന്നത്. ഇരുനിലയിലായി 10,056 ചതുരശ്ര അടിയിൽ നിർമിക്കുന്ന ആർട്ട് ഗ്യാലറിയിൽ എക്സിബിഷൻ ഹാൾ, കോൺവെർസേഷൻ ഫെസിലിറ്റി എന്നിവയാണ് സജ്ജീകരിച്ചിക്കുന്നത്. പൂർണമായും ശീതീകരിച്ച ഗ്യാലറിയിൽ ലിഫ്റ്റ് സംവിധാനവുമുണ്ട്.   നിലവിൽ കെട്ടിടനിർമാണം വേഗത്തിൽ നടക്കുകയാണ്‌. മെയ് മാസത്തോടെ നിർമാണം പൂർത്തിയാക്കും.  സർക്കാർ നോഡൽ ഏജൻസിയായ കേരളാ മ്യൂസിയമാണ് പദ്ധതി തയ്യാറാക്കിയത്. Read on deshabhimani.com

Related News