ശാസ്താംപാറ ടൂറിസം റിപ്പോർട്ട്‌ വേണം കേബിള്‍ കാറും ബർമാ ലൂപ്പും



  തിരുവനന്തപുരം  ശാസ്താംപാറ സാഹസികകേന്ദ്രത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേബിള്‍ കാര്‍, ബര്‍മാലൂപ്, ബർമാ ബ്രിഡ്‍ജ് എന്നിവ ഒരുക്കണമെന്ന് റിപ്പോര്‍ട്ട്. ശാസ്താംപാറ ടൂറിസം പരിശീലന അക്കാദമി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യുവജന ക്ഷേമ, യുവജനകാര്യ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചെന്ന്‌ ഉറപ്പാക്കിയശേഷമേ സാഹസിക പ്രവൃത്തികൾക്ക്‌ രജിസ്‌ട്രേഷൻ നൽകാവൂ എന്ന്‌ ശുപാർശയുണ്ട്. കൈവരികൾ നിർമിക്കണം. ഭക്ഷണശാലകൾ, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കേബിൾ കാർ, പെയിന്റ് ബാൾ, ഷൂട്ടിങ്‌, ആർച്ചറി റേഞ്ച്, കൈറ്റ് ഫ്ലൈയിങ്‌, ഹ്യൂമൻ ഗൈറോ തുടങ്ങിയ വിനോദങ്ങളും ഒരുക്കണം. പാറയിലേക്ക്‌ കേബിൾ കാർ, ബർമാലൂപ്പ്, ബർമാ ബ്രിഡ്ജ് തുടങ്ങിയവ ഒരുക്കണം. പ്രാഥമിക പരിശോധനാ സൗകര്യങ്ങളുമുള്ള ക്ലിനിക് എന്നിവ ഉറപ്പാക്കണം.     സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. അഡ്വഞ്ചർ ട്രെയിനിങ്‌ അക്കാദമിയിൽ നടത്താനുദേശിക്കുന്ന ഹ്രസ്വ/ ദീർഘകാല കോഴ്‌സുകളും സിലബസും അഡ്വഞ്ചർ ടൂറിസത്തിന്  അടിസ്ഥാനഘടനയും രൂപപ്പെടുത്താൻ വിദഗ്ധസംഘത്തെ ചുമതലപ്പെടുത്തണം. ടി വി രാജേഷ്‌ എംഎൽഎ അധ്യക്ഷനായും എംഎൽഎമാരായ ഐ ബി സതീഷ്‌, അനൂപ്‌ ജേക്കബ്‌, എൽദോ എബ്രഹാം, വി കെ പ്രശാന്ത്‌, കെ രാജൻ, ആർ രാജേഷ്‌, കെ എസ്‌ ശബരീനാഥൻ, എം സ്വരാജ്‌ എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. Read on deshabhimani.com

Related News