ഞെക്കാട് ഗവ. സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനംചെയ്തു

ഞെക്കാട് ഗവ. സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്ക് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു


വർക്കല   ഞെക്കാട്  ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ  നിർമാണം പൂർത്തിയാക്കിയ ഹയർ സെക്കൻഡറി ബഹുനില മന്ദിരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽനിന്ന്‌ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമിച്ചത്. മൂന്ന് നിലയിലായി വൈദ്യുതീകരിച്ച് ടൈൽസ് പാകിയ 11 ക്ലാസ് മുറി, സ്റ്റാഫ് റൂമുകൾ, റെസ്റ്റ് റൂം, വിവിധ സയൻസ് ലാബുകൾ, കംപ്യൂട്ടർ ലാബ്, എല്ലാ മുറിയിലും ലൈറ്റുകളും ഫാനുകളും, ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ, വാഷ് ഏരിയകൾ, രണ്ട് സ്റ്റെയർ കേസ്‌, വിശാലമായ വരാന്തകൾ, ഭിന്നശേഷി സൗഹൃദ റാമ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിതാ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബീന, വൈസ് പ്രസിഡന്റ്‌ എൻ ജയപ്രകാശ്, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൻ ഒ ലിജ, വാർഡ് മെമ്പർ എസ് ഷിനി, റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ  ഇ എസ് നാരായണി, എച്ച്എസ്എസ് കോ–-ഓർഡിനേറ്റർ ടി അനിൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ എസ് ജവാദ്, ഡയറ്റ് സീനിയർ ലക്ചറർ ഡോ. വി സുലഭ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ വിജയകുമാരൻ നമ്പൂതിരി, പിടിഎ പ്രസിഡന്റ്‌ ജി രാജീവ്, പ്രമീള ചന്ദ്രൻ, എൻ അജി, എസ് സലീന, എസ് ലാജി, എം ആർ മധു, ആർ പി ദിലീപ്, വി എസ് പ്രദീപ്, എൻ ഗോപകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ കെ സജീവ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ എൻ സന്തോഷ് നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News