ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപനം വി ശശി എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


ആറ്റിങ്ങൽ ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന ചടങ്ങ്‌  വി ശശി എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം  കെ വേണുഗോപാലൻ നായർ  അധ്യക്ഷനായി. പഞ്ചായത്ത് അംഗം ബി സുജിത, ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ വിജയകുമാരൻ നമ്പൂതിരി, പ്രിൻസിപ്പൽ ബീനകുമാരി, ഹൈസ്കൂൾ  എച്ച്എം എസ് സുനിൽ കുമാർ, എസ്എംസി ചെയർമാൻമാരായ  എം മഹേഷ് , എം സന്തോഷ് , പ്രോഗ്രാം കമ്മിറ്റി കൺവീനർ എം ബാബു എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News