നിയമ ലംഘനം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ



തിരുവനന്തപുരം കണ്ടക്ടർ ജോലിക്കിടയിലുണ്ടായ അപകടത്തെതുടർന്ന് കെഎസ്ആർടിസി ജീവനക്കാരനെ തരംതാഴ്ത്തിയ സംഭവത്തിൽ നിയമലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ.  അപകടത്തെ തുടർന്ന് ലൈറ്റ് ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന കെഎസ്ആർടിസി ജീവനക്കാരനെ ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമീഷന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തരംതാഴ്‌ത്തി, ശമ്പളത്തിൽ 6500 രൂപയുടെ കുറവുണ്ടാക്കിയെന്നതാണ് പരാതി. 40 ശതമാനം വൈകല്യം സംഭവിച്ച ജീവനക്കാരന് ഭിന്നശേഷി അവകാശ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.  27 നകം റിപ്പോർട്ട് സമർപ്പിക്കണം. ആറ്റിങ്ങൽ അസി. ട്രാൻസ്പോർട്ട് ഓഫീസർക്കാണ് നോട്ടീസ് നൽകിയത്. നാവായിക്കുളത്തെ പി സുനിൽ ആണ് പരാതി നൽകിയത്. Read on deshabhimani.com

Related News