മന്ത്രി പി രാജീവ്‌ ഡിഫറന്റ്‌ ആർട്ട്‌ സെന്റർ സന്ദർശിച്ചു

മന്ത്രി പി രാജീവ്‌ ഡിഫറന്റ്‌ ആർട്ട്‌ സെന്റർ സന്ദർശിച്ചപ്പോൾ


തിരുവനന്തപുരം  വ്യവസായ മന്ത്രി പി രാജീവ്‌ ഡിഫറന്റ്‌ ആർട്ട്‌ സെന്റർ സന്ദർശിച്ചു. ഭിന്നശേഷി സെന്റർ സന്ദർശിക്കുമ്പോൾ ഉലയുന്ന മനസ്സുമായാണ്‌ പുറത്തിറങ്ങാറുള്ളതെന്നും ആദ്യമായാണ് ആവേശകരമായ ഊർജം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡിഫറന്റ്‌ ആർട്ട്‌ സെന്റർ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ, എ ഡേ വിത്ത് സ്പെഷ്യൽ ടാലന്റ്‌സിൽ മന്ത്രി പങ്കെടുത്തു.  മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്‌ കശ്മീർമുതൽ കന്യാകുമാരിവരെ നടത്തിയ നാല് ഭാരതയാത്ര  ഇതിവൃത്തമാക്കി പുറത്തിറക്കുന്ന പുസ്തകത്തിന്റെ നാമകരണം മന്ത്രി നിർവഹിച്ചു.       മലയാളത്തിലും ഇംഗ്ലീഷിലുമായി പുറത്തിറങ്ങുന്ന പുസ്തകത്തിന് ‘ഇന്ത്യ എന്റെ പ്രണയ വിസ്‌മയം’, ‘ഇന്ത്യ മൈ സ്‌പെൽ ബൗണ്ട് ലൗ’ എന്നിവയാണ്‌ പേര്‌.          ഡിസി ബുക്സ് മാനേജിങ്‌ ഡയറക്ടർ ഡി സി രവി അധ്യക്ഷനായി.   കിൻഫ്ര മാനേജിങ്‌ ഡയറക്ടർ സന്തോഷ് കോശി തോമസ്, ഷൈല തോമസ്, ഗോപിനാഥ് മുതുകാട് എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകാൻ മാജിക് അക്കാദമി ആരംഭിക്കുന്ന പുതിയ പദ്ധതിപ്രദേശം മന്ത്രി സന്ദർശിച്ചു. Read on deshabhimani.com

Related News