10 തദ്ദേശ സ്ഥാപനത്തിൽ 
കർശന നിയന്ത്രണം



തിരുവനന്തപുരം ജില്ലയിലെ പത്ത്‌ തദ്ദേശ സ്ഥാപനംകൂടി ഡി വിഭാഗത്തിലായതോടെ കർശന നിയന്ത്രണം ഏർപ്പെടുത്തി. ചിറയിൻകീഴ്, പുളിമാത്ത്, പള്ളിക്കൽ, കാട്ടാക്കട, വക്കം, ഉഴമലയ്ക്കൽ, വെട്ടൂർ, കോട്ടുകാൽ, ഇടവ പഞ്ചായത്തുകളും  വർക്കല മുനിസിപ്പാലിറ്റിയും ഡി വിഭാഗത്തിലുണ്ട്‌‌.        തിരുവനന്തപുരം കോർപറേഷനും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും ബിയിലും ആറ്റിങ്ങൽ, നെടുമങ്ങാട് മുനിസിപ്പാലിറ്റികൾ സിയിലുമാണ്‌. ബുധനാഴ്ച അർധരാത്രി മുതൽ ഒരാഴ്ചവരെയാണ്‌ പുതുക്കിയ നിയന്ത്രണങ്ങൾ.  ● സി വിഭാഗം–-ആനാട്, മാണിക്കൽ, കരകുളം, ആയൂർ, നാവായിക്കുളം, പോത്തൻകോട്, മലയിൻകീഴ്, കിഴുവിലം, കാഞ്ഞിരംകുളം, കൊല്ലയിൽ, പൂവാർ, ചെമ്മരുതി, മടവൂർ, പള്ളിച്ചൽ, മുദാക്കൽ, കിളിമാനൂർ, വാമനപുരം, മണമ്പൂർ, കടയ്ക്കാവൂർ, വെള്ളനാട്. ● ബി വിഭാഗം–-കള്ളിക്കാട്, കരവാരം, വെമ്പായം, കല്ലിയൂർ, കഠിനംകുളം, വെള്ളറട, അരുവിക്കര, ചെറുന്നിയൂർ, ഇലകമൺ, മംഗലപുരം, ആര്യങ്കോട്, പാങ്ങോട്, പൂവച്ചൽ, പാറശാല, പുല്ലമ്പാറ, വിതുര, പനവൂർ, കരുംകുളം, നെല്ലനാട്, വിളപ്പിൽ, ആര്യനാട്, മാറനല്ലൂർ, പഴയകുന്നുമ്മേൽ, വെങ്ങാനൂർ, പെരിങ്ങമ്മല, ഒറ്റൂർ, തിരുപുറം, തൊളിക്കോട്, വിളവൂർക്കൽ. ● എ കാറ്റഗറി–-പെരുങ്കടവിള, കുറ്റിച്ചൽ, അഞ്ചുതെങ്ങ്, അതിയന്നൂർ, കാരോട്, അണ്ടൂർക്കോണം, ബാലരാമപുരം, കല്ലറ, നന്ദിയോട്, ചെങ്കൽ,കുളത്തൂർ, നഗരൂർ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, അമ്പൂരി. Read on deshabhimani.com

Related News