ശിവഗംഗയ്‌ക്ക്‌ ലോക റെക്കോഡ്‌

വേൾഡ് റെക്കോഡ്സ് ഓഫീസർ ഷെറീഫ ഹനീഫ് ശിവഗംഗയ്ക്ക് പുരസ്‌കാരം സമ്മാനിക്കുന്നു


തിരുവനന്തപുരം  പത്ത്‌ ദിവസത്തിൽ ഭരതനാട്യം പഠിച്ച്‌ അരങ്ങേറിയ ഏഴുവയസ്സുകാരിക്ക്‌ അംഗീകാരം. കോട്ടൺഹിൽ എൽപി സ്‌കൂളിലെ രണ്ടാംക്ലാസ്‌ വിദ്യാർഥിനി ശിവഗംഗയാണ്‌ വേൾഡ്‌ റെക്കോഡ്‌സിലും ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലും ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലും ഇടംനേടിയത്‌.  കുറിഞ്ചി രാഗത്തിലാണ്‌ ഈ മിടുക്കി ഭരതനാട്യം പഠിച്ചത്‌. മാധ്യമപ്രവർത്തകനായ ഡോ. മനു സി കണ്ണൂരിന്റെയും കരകുളം ഗവ. യുപി സ്കൂൾ അധ്യാപിക ശിലയുടെയും മകളാണ്.  വേൾഡ് റെക്കോഡ്സ് ഓഫീസർ ഷെറീഫ ഹനീഫ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെയും ഓഫീസർ വിവേക് ആർ നായർ എന്നിവർ ചേർന്ന് ശിവഗംഗയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. Read on deshabhimani.com

Related News